നരണിപ്പുഴ പാലം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, വെളിയങ്കോട് -നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു പാലമാണ് നരണിപ്പുഴ പാലം. വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ പ്രകൃതിരമണീയമായ കനോലി കനാലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം പ്രദേശവാസികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.നരണിപ്പുഴ കോള്പ്പാടങ്ങളും തെങ്ങിൻതോപ്പുകളും ശാന്തമായി ഒഴുകുന്ന പുഴയും വഞ്ചിയാത്രക്കാരുമെല്ലാം ചേരുന്ന നരണിപ്പുഴയുടെ മനോഹരമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന ഈ പാലവും പരിസരവും, വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി ആളുകളെ ആകർഷിക്കുന്ന ഒരു പ്രാദേശിക ടൂറിസം കേന്ദ്രം കൂടിയാണ്.