2026 ലോക പരിസ്ഥിതി ദിനം- ജൂണ്‍ 5 ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തിൽ സ്പെഷ്യൽ ഗ്രാമസഭ ചേർന്നു.
June 6, 2026
വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും തൈ വിതരണവും തുടർന്ന് കളത്തിൽപ്പടി അൽ ഫുർഖാൻ മദ്രസ്സയിൽ വെച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തിൽ സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. വാർഡ് മെമ്പർ ശ്രീ. ഷാഹുൽ ഹമീദ് എന്നിവരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ഗ്രാമസഭയിൽ വൈസ് പ്രസിഡൻറ് ശ്രീമതി പ്രബിത പുല്ലൂണി എന്നവരുടെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ബബിത നൗഫൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി. പ്രിയ പി ,ശ്രീ. നൗഫൽ പൂക്കൈത, ശ്രീമതി.പ്രിൻസി നെല്ലിക്കൽ എന്നിവരുടെ ആശംസ പ്രസംഗത്തോടെ ആരംഭിച്ച ഗ്രാമസഭയിൽ മെമ്പർമാരായ ശ്രീമതി.ഫൗസിയ മുക്രിയത്ത് , ശ്രീ,മഹേഷ്, ശ്രീമതി.റഹമത്ത് , ശ്രീമതി.നിഷാന , ശ്രീമതി.പ്രബിത,ശ്രീമതി.സുമിത എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ എഡിഎസ് അംഗങ്ങൾ, ടൗൺ ക്ലീനിങ് തൊഴിലാളികൾ മറ്റു പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ഷീജ എൻ വി ,ജൂനിയർ സൂപ്രണ്ട് ശ്രീമതി.മേരി ലിജി എന്നിവർ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി. ഷാംലി സന്നിഹിതരായ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.