ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1956 നവംബ‍‍ര്‍ 1-ാ തിയ്യതി സംസ്ഥാന പുന:സംഘടനാ കമ്മിഷന്‍റെ ശുപാര്‍ശ പ്രകാരം  ഭാഷാടിസ്ഥാനത്തില്‍  കേരളം എന്ന സംസ്ഥാനം  രൂപീക്യതമായി. പരശുരാമന്‍ മഴു വെറിഞ്ഞ്  ഉണ്ടായതാണ് കേരളമെന്ന കേവലം ഐതിഹ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള  തെക്ക് വടക്ക് ഭൂപ്രദേശങ്ങ‍ള്‍ ഒഴിവാക്കിക്കൊണ്ടായിരുന്നു കേരളം നിലവില്‍ വന്നത് .കേരളത്തിന്‍റെ  തീരപ്രദേശങ്ങളി‍ല്‍ പല ഭാഗത്തും കടല്‍ കരയായി തീര്‍ന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കട‍ല്‍ കരയായി  തീര്‍ന്ന പ്രദേശമാണ് വെളിയങ്കോട് എന്ന് കരുതപ്പെടുന്നു. 

   മധ്യകേരളത്തി‍ല്‍  പ്രസിദ്ധമായ വന്നേരി നാട്ടി‍ല്‍ അറബിക്കടലിന്‍റെ താരാട്ടും നരണിപ്പുഴയുടെ  കളകളാരവവും കേട്ട് നിത്യഹരിത സുരഭില സുന്ദരമായ വെളിയങ്കോട് ഗ്രാമം പൂര്‍വ്വകാല സ്മ്യതി അയവിറക്കിക്കൊണ്ട് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.  കേരള ചരിത്രത്തിലെ അവസ്മരണീയമായ  മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കര്‍മ്മധീരമായ നിരവധി  പ്രതിഭാധനന്‍മാരെ സംഭാവന ചെയ്തും  നമ്മുടെ നാട് മുന്നേറിക്കൊണ്ടിരിക്കുന്നു. 

നമ്മുടെ പ്രദേശത്തിന്‍റെ സ്ഥലനാമവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ  അഭിപ്രായങ്ങ‍ള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സംഘക്യതികളില്‍പ്പെട്ട അകംപാട്ടി‍ല്‍ څമാമൂലനാര്‍ എന്ന കവി ചേരനാട്ടിലെ പ്രധാന പട്ടണമായ വെളിയം എന്ന സ്ഥലത്തെ  വര്‍ണ്ണിക്കുന്നുണ്ട്. څപതിറ്റുപത്ത് രണ്ടാം പത്തിന്‍റെ പതികത്തി‍ല്‍ ഉമയവരമ്പരന്‍ നെടും ചേരലാതനെ څവെളിയം വെണ്മാള്‍  നെല്ലിനയുടെ പുത്രനാണെന്ന് പറഞ്ഞിരിക്കുന്നു. څവെളിയം വെണ്മാള്‍  എന്നാ‍ല്‍ വെളിയത്തിലെ നാടുവാഴിയുടെ പുത്രി എന്നാണര്‍ത്ഥം ഈ വെളിയം തന്നെയാണ്  നമ്മുടെ നാടായ വെളിയംകോട് .

            കേരളത്തിന്‍റെ ഭൂപടം പരിശോധിക്കുമ്പോ‍ള്‍ പൊന്നാനിക്കും ചേറ്റുവക്കും ഇടയി‍ല്‍  അഴിമുഖത്തോടു കൂടിയ ഒരു സ്ഥലം കാണുന്നുണ്ട് അതാണ് വെളിയങ്കോട്.  ഇവിടെ  വളരെ മുമ്പ് തന്നെ ഒരു തുറമുഖമുണ്ടായിരുന്നു.. ക്രിസ്ത്വാബ്ദം 1550-ല്‍ രചിക്കപ്പെട്ട പോര്‍ച്ചുഗീസ് ഗ്രന്ഥത്തിന്‍റെ  ഒന്നാം വാല്യത്തി‍ല്‍ മലബാറിനേയും മലബാര്‍ കടല്‍ത്തീരത്തുള്ള  തുറമുഖങ്ങളേയും കുറിച്ച് വിവരിക്കുന്നുണ്ട്.  പ്രസ്തുത വിവരണത്തിന്‍റെ അടിസ്ഥാനത്തി‍ല്‍ പൊന്നാനിയേയും ചേറ്റുവയുംവെളിയങ്കോടും  കപ്പലുകളടുത്തിരുന്ന  തുറമുഖങ്ങളായിരുന്നു

ഇസ്ലാം മതം കേരളക്കരയില്‍ പ്രചാരം നേടാ‍ന്‍ തുടങ്ങിയ പ്രരംഭഘട്ടത്തി‍ല്‍ തന്നെ ഈ തീരദേശത്തും അതിന്‍റെ സന്ദേശം എത്തിയിട്ടുണ്ട്. വെളിയങ്കോട് അഴിമുഖം മുന്‍കാലങ്ങളി‍ല്‍ കട‍ല്‍ വഴിയുണ്ടായിരുന്ന വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയിരുന്നു. അറബികളും യുറോപ്യന്‍മാരും തീരപ്രദേശങ്ങളുമായി വ്യാപാര ബന്ധം പുലര്‍ത്തി പോന്നിരുന്ന ആദ്യകാലങ്ങളി‍ല്‍  ഇവിടെ നിന്നും  നാളികേരംകൊപ്രകയര്‍, ഉണക്ക മീന്‍ എന്നിവ  സംഭരിച്ച്  അന്യദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. പായ് കപ്പലുകള്‍(ഉരു) ആയിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. പുഴ വഴിയായിരുന്നു കച്ചവടകേന്ദ്രങ്ങളുമായി മുന്‍കാലങ്ങളി‍ല്‍  ബന്ധപ്പെട്ടിരുന്നത് .  കനോലികനാലിന്‍റെ  നിര്‍മ്മാണത്തിന് ശേഷം കോഴിക്കോട് കൊച്ചി വഴിയും തിരുവനന്തപുരം ജലഗതാഗത ശ്യഖലയില്‍ പ്രധാന താവളമായി വെളിയങ്കോടായിത്തീര്‍ന്നു. കാട്ടുങ്ങള്‍ ചന്ത(ചാവക്കാട്) യി‍ല്‍ നിന്നും പൊന്നാനിയി‍ല്‍ നിന്നും ചരക്കുക‍ള്‍ ശേഖരിച്ച് കനോലി കനാലിലൂടെ വള്ളങ്ങള്‍ വഴി കൊണ്ടുവന്നാണ് അന്ന് ഉള്‍നാട്ടിലെ കച്ചവടം പ്രധാനമായും നടന്നു വന്നിരുന്നത്.

      പറങ്കിക‍ള്‍ നമ്മുടെ  തീരദേശങ്ങളി‍ല്‍  വന്നിരുന്ന കാലഘട്ടങ്ങളി‍ല്‍ ഒരിക്കല്‍  ഒരു പറങ്കി നാവികന്‍  കരയില്‍   നിന്നും   ഒരു സ്ത്രീയെ    ബലാല്‍ക്കരാമായി  പിടിച്ച് കപ്പലിലേക്ക്  കൊണ്ടു പോയതിനെ  എതിര്‍ത്ത് അവരോട് പടവെട്ടി രക്ത സാക്ഷിത്വം  വഹിച്ച ദേശമാണ് മാനാത്ത് പറമ്പി‍ല്‍ കുഞ്ഞിമരക്കാ‍ര്‍ ഷെഹീദ്.സൈനുദ്ദീന്‍ മഖ്ദൂം രചിച്ച څത്വഗ്ഫത്തുല്‍ മൂജാഹിദീന്‍ എന്ന ഗ്രന്ഥത്തി‍ല്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് നാവികനായ  വാസ്കോഡഗാമ കോഴിക്കോട്  കപ്പലിറക്കുന്നതിന് മുന്‍പ് വെളിയങ്കോട് വന്നിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടിഷുകാരില്‍ നിന്നും മലബാ‍ര്‍ പിടിച്ചെടുക്കുന്നതിനുവേണ്ടി ടിപ്പുസുല്‍ത്താ‍ന്‍ നടത്തിയ പടയോട്ടത്തിന് സാക്ഷ്യം വഹിച്ച നാടാണ് നമ്മുടേത്. അക്കാലത്ത് ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച  ഈ നാട്ടില്‍  പ്രധാന പാത  ടിപ്പുസുല്‍ത്താന്‍ റോഡ്  എന്നപേരിലും താവളമടിച്ചിരുന്ന സ്ഥലത്തിന് താവളക്കുളം എന്ന പേരിലും അറിയപ്പെടുന്നു. ദേശീയപാത 17 ആണ്  ഇതിലൂടെ കടന്നുപോകുന്നത്.

  ഇസ്ലാം മത വിശ്വാസികളുടെ പ്രധാന ദേവാലയങ്ങളായ  എരമംഗലം ജുമാമസ്ജിദ്,മുഹിയുദ്ദീന്‍ പള്ളി, പാടത്തക്കായില്‍ പള്ളിഅയ്യോട്ടിച്ചിറ ജുമാ അത്ത്  പള്ളിതാഴത്തേല്‍ പടിയി‍ല്‍ മസ്ജിദ്പുഴക്കരയിലെ മസ്ജിദ് എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന  മുസ്ലിം ദേവാലയങ്ങള്‍.  ഉമര്‍ഖാസി ജാറവും  കുഞ്ഞിമരയ്ക്കാര്‍ ശഹീദ് ജാറവും മരക്കാരുടെ തങ്ങള്‍പള്ളിയും നമ്മുടെ പ്രദേശത്താണ്. അറബിനാടുകളില്‍ څബിലന്‍കുത്ത്  എന്ന പേരി‍ല്‍ വെളിയങ്കോട് മുമ്പ് തന്നെ അറിയപ്പെട്ടിരുന്നു. 18 –ാംനുറ്റാണ്ടി‍ല്‍ ജീവിച്ച പ്രസിദ്ധ പണ്ഡിതനുംആത്മീയാചാര്യനുംഅറബി കവിയുമായ  ഉമര്‍ഖാസിയിലൂടെ  നമ്മുടെ നാടിന്‍റെ നാമധേയം  പുണ്യ നഗരമായ  മദീനയിലുംമക്കയിലും  അറിയപ്പെട്ടിരുന്നു. സ്വതന്ത്ര്യസമരപ്രവര്‍ത്തനങ്ങ‍ള്‍ ശക്തിപ്പെടുത്തുന്നതിനുംനികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിനും എത്രയോ മുമ്പ് തന്നെ നാട് മുടിക്കാന്‍ വന്ന ആക്രമികളെ മര്‍ദ്ദകന്മാര്‍ക്ക് മര്‍ദ്ദിദര്‍ നികുതി കൊടുക്കേണ്ടതില്ലനിനക്ക് നികുതി തരാന്‍ എനിക്ക് മനസ്സില്ല എന്ന് ബ്രിട്ടീഷുകാരന്‍റെ മുഖത്ത് നോക്കി  തുറന്നടിക്കുകയും   നികുതി നിഷേധത്തിനും നിയമലംഘനത്തിനും ആഹ്വാനം ചെയ്ത ധീരദേശാഭിമാനിയായ ഇദ്ദേഹം അന്ത്യ പ്രവാചകനെ  പ്രശംസിച്ചുകൊണ്ടെഴുതിയ അറബി  കവിത സമാഹാരം അന്താരാഷ്ട്ര പ്രശംസ തന്നെ പിടിച്ചു പറ്റിയിട്ടുണ്ട്. 

    നമ്മുടെ നാടിനെ പ്രസിദ്ധിയിലേക്ക്  ഉയര്‍ത്തിയ രണ്ട് കുടുംബങ്ങളാണ് ചേന്നാസ് മനയുംപാണ്ടമ്പറത്ത് മനയുംവിദേശ വ്യാപാരികള്‍ ഈ പ്രദേശവുമായി വാണിജ്യം നടത്തിയതിന്‍റെ തെളിവായി പാണ്ടമ്പറത്ത് ഇല്ലത്തുണ്ടായിരുന്ന څകോടന്‍ഭരണി കഥയെ കണക്കാക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പാണ്ടന്‍ പറമ്പത്തെ കോടന്‍ ഭരണിയെക്കുറിച്ച്  പരാമര്‍ശമുണ്ട്.  ആപത്തിലകപ്പെട്ട് കപ്പല്‍ തകര്‍ന്ന ശേഷം  വിദേശ വ്യാപാരിക‍ള്‍  തങ്ങളുടെ ശേഷിച്ച സമ്പാദ്യം വലിയ ചീനഭരണിയിലാക്കി പാണ്ടന്‍ പറമ്പത്തെ ഭട്ടത്തിരി കുടുംബത്തെ ഏല്‍പ്പിച്ചു. നിരവധി വര്‍ഷകാലം  കാത്തു സുക്ഷിച്ച് പിന്നീടൊരവസരത്തില്‍ തിരിച്ചുകിട്ടിയ കൂട്ടത്തി‍ല്‍  ഒരു ഭരണി കുടുതലായി  കണ്ടതും സന്തോഷം കൊണ്ട് വിദേശ വ്യാപാരികള്‍  ഒരു ചീനഭരണി ഭട്ടതിരിക്ക് സമ്മാനിച്ചതുമായ ഐതിഹ്യം ഈ വ്യാപാരബന്ധത്തെ അനുസ്മരിക്കുന്നു. ഭട്ടതിരിമാരുടെ മൂലകുടുംബമായ കുമ്മില്‍ ഭട്ടതിരി കുടുംബത്തില്‍പ്പെട്ടവരാണ് നമ്പൂതിരി  ബ്രാഹ്മണന്മാരുടെ നേതാവായി പരിഗണിക്കുന്ന ആഴ്വഞ്ചേരി തമ്പ്രാക്കള്‍ ഇവരുടെ ആദ്യവാസസ്ഥലം നമ്മുടെ അടുത്ത പ്രദേശമായ മാറഞ്ചേരിയിലെ കുമ്മില്‍ക്ഷേത്ര പരിസരത്തായിരുന്നുവെന്ന്  പറയപ്പെടുന്നു. തമ്പ്രാക്കളുടെ പൗരോഹിത്യത്തിലായിരുന്നു തിരുവിതാംകൂര്‍ രാജാവിന്‍റെയുംസാമൂതിരിയുടെയുംമറ്റു രാജാക്കന്‍മാരുടെയും അരിയിട്ടു വാഴ്ച നടന്നിരുന്നത്. തമ്പ്രാക്കളുടെ എഴുന്നുള്ളത്തിന് അകമ്പടി സേവിച്ചിരുന്ന പരയിരിക്കല്‍പണിക്കന്മാരി‍ല്‍ ചിലരുംവെള്ളത്തുശ്ശേരി പണിക്കരുംഅമാലവ്യന്ദത്തിലെ കപ്യാരത്ത് നായരും ഇവിടത്തുക്കാരായിരുന്നു. തമ്പ്രാക്കള്‍ പെരുമ്പടപ്പ് രാജവംശവുമായി ഉണ്ടായ അസ്വാരസ്യത്താ‍ല്‍ സാമൂതിരിയുടെ അധീനതയിലുള്ള ആതവനാട്ടേക്ക് താമസ മാറ്റുകയുണ്ടായി. തമ്പ്രക്കളുടെ എഴുന്നുള്ളെത്ത് ഇപ്പോള്‍ ഒരു പഴങ്കഥയായി അവശേഷിക്കുന്നു. 

സാമൂതിരിയുടെ  പണ്ഡിത സഭയിലെ  അംഗവും പതിനെട്ടര കവികളില്‍ ഓരാളുംമുഴുവന്‍ ഹൈന്ദവ ദേവാലയങ്ങളിലേയും തന്ത്ര മന്ത്രങ്ങളുടെ ആധികാരിക രേഖയായ  തന്ത്ര സമുച്ചയڈത്തിന്‍റെ  കര്‍ത്താവുമായിരുന്ന  ചേന്നാസ്  നാരായണന്‍  നമ്പൂതിരിപ്പാടിന്‍റെ ജന്മസ്ഥലവും നമ്മുടെ പഞ്ചായത്തിലെ പരിധിയില്‍പ്പെട്ട പെരുമുടിശ്ശേരിയിലാണ്.അദ്ദേഹത്തിന്‍റെ പിന്‍തലമുറ രണ്ടു കുടുംബങ്ങളായി വേര്‍പിരിഞ്ഞ് കോഴിക്കോട് തളി,തിരുവളയനാട് കാവ്,കരിമ്പുഴ,ഗുരുവായൂര്‍ എന്നീ പ്രസിദ്ധ ക്ഷേത്രങ്ങളിലെ തന്ത്രവൃത്തിക‍ള്‍ പങ്കിട്ട് അഭംഗുരം തുടര്‍ന്ന് വരുന്നു. ഇവരില്‍ ഗുരുവായൂ‍ര്‍ ക്ഷേത്ര തന്ത്രിയായിരുന്ന പുഴക്കര ചേന്നാസ് ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് കേരള ഭൂപരിഷ്ക്കരണ നിയമം നടപ്പിലായപ്പോ‍ള്‍ കുടിയാന്‍മാര്‍ക്ക് കുടി കിടപ്പവകാശം   ആദ്യമായി നല്‍കിയത് . പ്രസിദ്ധമായ  ഗുരുവായൂര്‍ ക്ഷേത്ര  തന്ത്ര  വൃത്തിക‍ള്‍  തുടര്‍ന്ന് പോന്ന പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഒരു ജന്മിയെക്കാളുപരി  ഒരു സാധാരണ മനുഷ്യനായിരുന്നു എന്നതും പ്രത്യേകം  പ്രശംസിക്കേണ്ടതുണ്ട്. 

വന്നേരിയെന്ന പേരിന് അടിസ്ഥാനകാരണമായ  വന്നിലശ്ശേരി കോട്ടയും രാജവംശവും നമ്മുടെ പഞ്ചായത്തിലെ പെരുമുടിശ്ശേരിയിലായിരുന്നതായി ചരിത്ര വസ്തുക്കള്‍ തെളിയിക്കുന്നു. ഹൈന്ദവ വിശ്വാസികളുടെ  പ്രധാന ക്ഷേത്രവുംകേരളത്തില്‍ തന്നെ  ആണ്ടോടാണ്ട് പന്തീരായിരം നാളികേരം എറിഞ്ഞുടച്ച് പാട്ടുത്സവം നടക്കുന്ന ഏക വേട്ടക്കൊരുമകന്‍ ക്ഷേത്രവും പെരുമുടിശ്ശേരിയിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രമാണ്. കൊളാടി കുടുംബക്കാര്‍ പാരമ്പര്യമായി നടത്തി വരുന്ന ഒരു പ്രധാന വഴിപാടാണ് പന്തീരായിരം.എരമംഗലം കണ്ണേങ്കില്‍ ശ്രീ ഭഗവതി ക്ഷ്രേത്രംപുഴക്കര ശ്രീ ഭഗവതീക്ഷ്രേത്രം ,പണിക്കന്‍കാവ് ക്ഷേത്രംവട്ടേക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രംതാഴത്തേല്‍പ്പടിയിലുള്ള ഘോരരാക്ഷസവനം കുളങ്ങര ക്ഷേത്രം,കല്ലൂര്‍പ്പുള്ളി വിഷ്ണുക്ഷേത്രം,കോതമുക്കിലെ ഗ്രാമം ശിവ ക്ഷേത്രംപെരുമുടിശ്ശേരിയിലെ ഹനുമാന്‍ ക്ഷേത്രം എന്നിവയാണ് നമ്മുടെ നാട്ടിലെ മറ്റ് പ്രധാന ഹൈന്ദവ ദേവാലയങ്ങള്‍.

      അന്ത്യ പ്രവാചകന്‍റെ ഗോത്ര പരമ്പരയില്‍പ്പെട്ട തങ്ങള്‍മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നമ്മുടെ പ്രദേശത്ത് എത്തപ്പെട്ടിട്ടുണ്ട്..വെളിയങ്കോടെത്തിയ തങ്ങള്‍മാരുടെ പൂര്‍വ്വിക‍ര്‍ സൂറത്തി‍ല്‍ നിന്ന് വന്ന വരായതുകൊണ്ട് സൂറത്തിലെ തങ്ങള്‍മാ‍ര്‍ എന്നാണ് ഇവ‍ര്‍ അറിയപ്പെട്ടിരുന്നത്.ഇവരുടെ കുടുംബനാമവുമായി ബന്ധപ്പെടുത്തി ഫക്കറു‍ല്‍ ഖുജുദ് എന്ന വിശേഷണം ചേര്‍ക്കാറുണ്ട്.മുസ്ളീം മത വിജ്ഞാന രംഗത്ത് അദ്വിതീയമായ ഒരു സ്ഥാനം നമ്മുടെ നാടിനുണ്ട്.പൊന്നാനിയിലെ പ്രസിദ്ധമായ മഖ്ദൂം കുടുംബം ആദ്യം താമസമാക്കിയത് വെളിയങ്കോടാണെന്നും പിന്നീട് പൊന്നാനിയിലവേക്ക് മാറിയതാണെന്നും പറഞ്ഞ് കേള്‍ക്കുന്നു. മതപഛനത്തിന് വേശി കേരളത്തിന്‍റെ  നാനാ ഭാഗങ്ങളി‍ല്‍ നിന്നും പലരും  വെളിയങ്കോട് വന്ന് താമസിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ പണി കഴിപ്പിച്ച മുസ്ല്യം പള്ളികളാണ് ഇന്ന് കാണുന്നതി‍ല്‍ പലതും.

തട്ടാങ്കര കുട്ടിയാമ്മു മുസ്ല്യാര്‍ കേരളത്തിലെ പ്രസിദ്ധനായ പണ്ഡിതനായിരുന്നു. സയ്യിദ് അബ്ദുള്‍ റഹിമാന്‍ ബാഫക്കി തങ്ങള്‍, പാനായി കുളം അബ്ദുറഹിമാ‍ന്‍ മുസ്ല്യാ‍ര്‍ തുടങ്ങിയ പല പ്രഗത്ഭരും കുട്ടിയാമു മുസ്ല്യാരുടെ ശിഷ്യ ഗണത്തില്‍പെടുന്നു. ഈ രംഗത്ത് തന്നെ എടുത്തുപറയാവുന്ന മറ്റൊരു പ്രമുഖ വ്യക്തിയാണ് ഹസ്സന്‍ മുസ്ല്യാര്‍ .

കേരളത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താവും പത്ര പ്രവര്‍ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മക്തി തങ്ങള്‍ ജന്മംകൊണ്ടുംകര്‍മ്മം കൊണ്ടും നമ്മുടെ  നാടിനെ ധന്യമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ കവരത്തി തുടങ്ങി ദ്വീപുകളി‍ല്‍  അനേകം  ശിഷ്യ ഗണങ്ങളുള്ള പ്രമുഖ അറബി പണ്ഡിതരും സൂഫി വര്യനുമായിരുന്ന  പാടത്തകായില്‍ ഷെയ്ഖ് സ്വാലിഹ് മൗലമാറഞ്ചേരിയിലെ കോടഞ്ചേരി ജുമാ മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ കുഞ്ഞഹമ്മദ് മുസ്ല്യാരുടെ അധ്യാപക‍ന്‍ കൂടിയായ എരമംഗലം  ജുമാമസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന  ചിയാമു മുസ്ല്യാ‍ര്‍  അവര്‍കളുംഅവരുടെ  പുത്രനുമായ ഹിഷാം  മുസ്ല്യാര്‍ അവര്‍കളും  നമ്മുടെ നാടിന്‍റെ  സന്തതികളാണ്. ചാവക്കാട്  ജുമാമസ്ജിദില്‍  അന്ത്യവിശ്രമം കൊള്ളുന്ന ഹൈദ്രോസ്കുട്ടി  മൂപ്പര്‍ വെളിയങ്കോട്ടെ ശാന്തിപ്പുറം കുടുംബത്തിലെ അംഗമാണെന്ന വസ്തുത പലര്‍ക്കും ഇന്ന് അജ്ഞാതമാണ്.

  വെളിയങ്കോടിന്‍റെ  പൂര്‍വ്വകാല ചരിത്രത്തിലേയ്ക്ക്  എത്തിനോക്കുമ്പോ‍ള്‍  പല നഷ്ട പ്രതാപത്തിന്‍റെയും  ദു:ഖസ്മരണകള്‍   നമ്മെ അസ്വസ്ഥരാക്കും 18-ാം നുറ്റാണ്ടിന്‍റെ  അവസാനത്തി‍ല്‍ വെളിയങ്കോട് അങ്ങാടിയില്‍  പോലീസ് സ്റ്റേഷ‍ന്‍,രജിസ്ട്രാര്‍ഫീസ്സെഷന്‍ കോടതിഹജൂര്‍കച്ചേരി എന്നിവ പ്രവര്‍ത്തിച്ചിരുന്നതായി  ചരിത്രം സാക്ഷ്യം വഹിക്കുന്നു.  ഈ ആഫീസുകള്‍ നിലനിന്നിരുന്ന സ്ഥലം  څകച്ചേരിപ്പുറം  എന്ന പേരി‍ല്‍ ഇന്നും അറിയപ്പെടുന്നു. വെളിയങ്കോട്ടെ  കോടതി പില്‍കാലത്ത് കുട്ടനാട്ടേക്കും   അവിടെ നിന്നും  കോഴിക്കോട്ടേക്കും പൊന്നാനിയിലേയ്ക്കും മാറ്റി എന്നും പറയപ്പെടുന്നു..  നമ്മുടെ തുറമുഖത്ത്  കപ്പലുകള്‍ ചാരിയിരുന്നതും  ഈ കപ്പലുക‍ള്‍ ചാരുന്നതിന്  സമീപത്തുളള പള്ളിയ്ക്ക് കപ്പിച്ചാ‍ര്‍  പള്ളി എന്ന പേര് വന്നതായും മുന്‍ഗാമിക‍ള്‍ പറയുന്നു. ഇരുപതാം നുറ്റാണ്ടിന്‍റെ ആദ്യ ശതകത്തി‍ല്‍ വലിയ ദുരന്തങ്ങള്‍ക്കും  നമ്മുടെ നാട് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. കൊടുങ്കാറ്റ്,വെള്ളപ്പൊക്കം,കോളറ എന്നിവ വരുത്തി വെച്ച വിനാശങ്ങ‍ള്‍ നമ്മുടെ  നാട്ടി‍ല്‍ ഏറെയായിരുന്നു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പ്രത്യക്ഷമായും പേരോക്ഷമായും പങ്കെടുത്ത ധീര ദേശാഭിമാനികളുടെ നാടാണ് വെളിയങ്കോട്. സ്വാതന്ത്ര്യ ഭടന്‍മാരി‍ല്‍ പ്രമുഖനായിരുന്ന ഈ മൊയ്തുമൗലവി മന്നുടെ നാട്ടിലെ ഒരു മദ്രസ്സ അധ്യാപകനായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. കേരളതക്തിന് പുറത്തായിരുന്ന വെളിയങ്കോട് ഗ്രാമത്തിലെ കുറ്റിക്കാട്ടില്ലത്ത് നാരായണന്‍  ഇളയത് സ്വാതന്ത്ര്യ സമരത്തി‍ല്‍ പങ്കെടുത്ത് ജയി‍ല്‍ വാസം  വരിച്ചിട്ടുള്ള മാന്യേദേഹമാണ്. സ്വാതന്ത്ര്യസമര സേനാനിയും,പ്രശസ്ത കോളമനിസ്റ്റും ഗ്രന്ഥകര്‍ത്താവുകൂടിയായ എം.റഷീദ് നമ്മുടെ പഞ്ചായത്തിലെ സ്ഥിരതാമസക്കാരനാണ്. സ്വാതന്ത്ര സമരത്തിന്‍റെ ഭാഗമായി വളര്‍ന്നു വന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങ‍ള്‍  നമ്മുടെ നാട്ടിലും ഉണ്ടായിച്ചുണ്ട്. ഖിലാഫത്തിനെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷ് പട്ടാളത്തിന്‍റെ മര്‍ദ്ദനമുറകളി‍‌‍ല്‍ നിന്നും ഈ പ്രദേശത്തെ രക്ഷിച്ചത് മലയപ്പറമ്പി‍ല്‍ മുഹമ്മദുണ്ണിയും അദ്ദേഹത്തിന് ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളിലുള്ള സ്വാധീനവുമായിരുന്നു. ദേശീയ പ്രസ്ഥാനമായ  കോണ്‍ഗ്രസ്സിലും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ത്യാഗപൂര്‍ണ്ണമായ  പ്രവര്‍ത്തനം കാഴ്ച്ച വെച്ചവരായിരുന്നു സാധു.പി. അബ്ദുള്ളകുട്ടി പിന്നീട് ഇവിടെ നിന്നും താമസസ്ഥലം മാറുകയുണ്ടായി.കൊളാടി അപ്പുമോനോന്‍റെ മരുമകനായി  ഒരു വലിയ ജന്മി കുടുംബത്തി‍ല്‍  ജനിച്ചുവളര്‍ന്ന കൊളാടി  ഉണ്ണിതൊഴിലാളി നേതാവും ജനനായകനുമായിരുന്നു.  വെളിയങ്കോട് പഞ്ചായത്ത് പ്രസിഡ‍ന്‍റെയും ,പള്ളിക്കര പി.സി. സി ( ഇന്നത്തെ എ.എസ് .സി ബാങ്ക് ) പ്രസിഡന്‍റ്ായും സേവനമനുഷ്ടിച്ച  ഇദ്ദേഹത്തിന്‍റെ  സ്മരണ നിലനിര്‍ത്താ‍ന്‍  നിര്‍മ്മിച്ച ഉണ്ണി സ്മാരക വയനശാല ഇന്നും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.  കൊളാടി ഉണ്ണിയുടെ സന്തതസഹചാരി കൂടിയായിരുന്ന ഒ.കെ മമ്മുണ്ണിയും പഞ്ചായത്ത് പ്രസിഡന്‍റായും സൊസൈറ്റി  പ്രസിഡന്‍റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഓത്ത് പള്ളിക്കൂടംڈ സ്ഥാപിച്ച് മത വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ മുസ്ലിം പണ്ഡിതന്‍ എരമംഗലം സ്വദേശി  ഇബ്രാഹിം മുസ്ല്യാര്‍,വെളിയങ്കോട്,മാറഞ്ചേരിപെരുമ്പടപ്പ് പുന്നയൂര്‍ക്കുളംഎന്നി പഞ്ചായത്തുകളിലും  പൊന്നാനിമുക്കുതലഎന്നി പ്രദേശങ്ങളിലും ഗുരുസ്വാമിയായി  ഒട്ടനവധി വര്‍ഷക്കാലം  നിറഞ്ഞുനിന്ന നീര്‍ത്താട്ടി‍ല്‍ അപ്പുകുട്ടന്‍ ഗുരുസ്വാമി ജാതി മത ഭേദമന്യേ ജനമനസുകളി‍ല്‍  നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളായിരുന്നു. ഈ ആദരണീയരായ വ്യക്തിത്വങ്ങളെ  പ്രത്യേകം  സ്മരിക്കേണ്ടതുണ്ട്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലഘട്ടങ്ങളി‍ല്‍ ഉന്നതരായ  പല നേതാക്കള്‍ക്കും ഈ പ്രദേശത്തെ  നിരവധി വീടുകളില്‍  താമസസൗകര്യം ഒരുക്കിക്കൊടുത്തിട്ടുണ്ട്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  താത്വികാചാര്യനായി രുന്ന  കെ ദാമോദരന്‍റെയും ,മന്ത്രിയുംഎം പിയുമായിരുന്ന ഇമ്പിച്ചിബാവയുടെയും പ്രവര്‍ത്തന മേഖലയായി രുന്ന ഈ പ്രദേശം  1940 -തുകകളുടെ  ആരംഭത്തില്‍ വെളിയങ്കോട് പാലത്തിന് സമീപം വെച്ച് നടന്ന അഖിലേന്ത്യാ കിസാന്‍സഭയുടെ സമ്മേളനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട 1948 ‍ല്‍ വെളിയങ്കോട് ഗ്രാമത്തിൽ വെച്ചുണ്ടായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ അറസ്റ്റും നമ്മുടെ പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ അറസ്റ്റും  നമ്മുടെ പ്രദേശത്തെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിലെ പ്രധാന സംഭവങ്ങളാണ്.

            ഗ്രാമങ്ങളിലെ  ഭരണാധികാരികളായിരുന്ന  അധികാരിമാര്‍ ബ്രീട്ടിഷ് ഭരണകാലത്തും  സ്വതന്ത്ര്യാനന്തര ആദ്യഘട്ടങ്ങളിലും  അധികാരം തുടര്‍ന്നു വന്നിരുന്നു.  ജന്മി കുടുംബങ്ങളിലെ  അംഗങ്ങളെയാണ് ബ്രിട്ടിഷുകാര്‍ ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്.  ഇന്നത്തെ വില്ലേജ് ഓഫീസും ഓഫീസര്‍മാരും  വരുന്നതുവരെ അധികാരികളുടെ  ഈ പദവി  തുടര്‍ന്നു പോന്നിരുന്നു.  വെളിയങ്കോട്അയിരൂര്‍,  അംശങ്ങളി‍ല്‍ സ്ഥിരമായി ഈ പദ്ധതി വഹിച്ചിരുന്നത്  കൊളാടി മൂത്തേരി കുടുംബവും ,കിഴക്കൂട്ടയില്‍ കുടുംബങ്ങളുമായിരുന്നു.  കൊളാടി  മൂത്തേരി ഗോപാലമേനോന്‍ കിഴക്കുട്ടയില്‍ മാധവ  പണിക്കര്‍,വടക്കത്തേല്‍ അബ്ദുള്ള ( അബ്ദു അധികാരി  എരമംഗലം)  എന്നിവര്‍ ഈ പദവികളിലെ അവസാന കണ്ണികളാണ്. 

          കേരളത്തിന്‍റെ  ഇതരഭാഗങ്ങളി‍ല്‍ എന്ന പോലെ  നമ്മുടെ നാട്ടിലും ബഹുജന പ്രസ്ഥാനങ്ങളുടെ നേത്യത്വത്തില്‍  ഭൂമിക്ക് വേണ്ടിയുള്ള  സമരങ്ങ‍ള്‍ നടന്നിരുന്നു. പ്രക്ഷേപ സമരത്തിന്‍റെ ഫലമായി 1957 മുത‍ല്‍ 72 വരെയുള്ള കാലഘട്ടങ്ങളി‍ല്‍ വിവിധ  ഭുപരിഷ്കരണ നിയമങ്ങ‍ള്‍ രൂപം കൊള്ളുവാനും സാധിച്ചു. ലോകത്തില്‍ തന്നെ ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് തൃമന്ത്രിസഭയായ 1957 ലെ  ഇ എം എസ്  സര്‍ക്കാരിലെ  നിര്‍ണ്ണായക ഭുരിപക്ഷം നേടികൊടുത്തത് അണ്ടത്തോട് നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ കൊളാടി ഗോവിന്ദന്‍കുട്ടിയുടെ വിജയമായിരുന്നു.  പില്‍കാലത്ത്  നീണ്ട 17 വര്‍ഷം  നമ്മുടെ പഞ്ചായ്ത്തിന്‍റെ പ്രസിഡന്‍റ്ായ അദ്ദേഹം  കലാസാഹിത്യ സംസ്കാരിക  രാഷ്ട്രിയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഗ്രാമപഞ്ചായത്തിന്‍റെ മുന്‍പ്രസിന്‍റും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിദ്ധ്യവുമായിരുന്ന പി വി ജി പണിക്കര്‍ സ്മരിക്കപ്പെടേണ്ട വ്യക്തികളില്‍ പ്രമുഖനാണ്. 

    വിവിധ തുറകളി‍ല്‍ വ്യക്തി മുദ്ര പതിപ്പിച്ച ഏതാനം വ്യക്തികളെ കൂടി സ്മരിക്കേണ്ടതുണ്ട്.  മുന്‍കാല വ്യാപാരിയുംനിരവധി പാണ്ടികശാലകളുടെയും ,പായ്കപ്പലുകളുടെയും ഉടമയായിരുന്ന മായീന്‍കാക്ക  എരമംഗലത്തുക്കാരനായ  ചോഴിയാട്ടേ‍ല്‍ ബീരാന്‍ക്കുട്ടിഹനുമാന്‍കമ്പനികളിലുടെ  നെയ്തു വ്യവസായം തുടങ്ങിയ വെളിയങ്കോട്ടെ ആദ്യ വ്യവസായ സംരംഭകരില്‍ ഒരാളായ മുത്തേരി കുട്ടിക്യഷ്ണ മേനോ‍ന്‍  എന്നിവര്‍ക്കു പുറമേ ഔദ്യോഗീകരംഗത്ത് പ്രശസ്തരായിരുന്ന വ്യക്തികളായിരുന്നു. ഡി.വൈ.എസ് .പി ശേഖരമേനോന്‍ സര്‍ജ‍ന്‍ ജനറ‍ല്‍ ഡോക്ട‍ര്‍  കെ മാധവമേനോ‍ന്‍ എന്നിവരും ഓര്‍മ്മിക്കപ്പെടേണ്ടവരി‍ല്‍  പ്രമുഖരാണ്. പഴയകാല അദ്ധ്യാപക എന്‍ ജി ഒ  നേതാക്കന്‍മാരായിരുന്ന കൊളാടി  ഇടിയാട്ട അച്ചുതകുട്ടി മേനോന്‍, വി സി ചന്ദ്രമേനോ‍ന്‍ ഇ പി നാരായണന്‍ നായ‍ര്‍, വി ക്യഷ്ണന്‍മാസ്റ്റ‍ര്‍, ചട്ടോത്തയി‍ല്‍ ക്യഷ്ണന്‍കുട്ടി മാസ്റ്റര്‍, കൈപ്പട നാരായണ‍ന്‍ മാസ്റ്റ‍ര്‍, കെ പി രാമ‍ന്‍ മാസ്റ്റ‍ര്‍, സി അച്ചുത‍ന്‍ മാസ്റ്റ‍ര്‍  എന്നിവ‍ര്‍  അദ്ധ്യാപന രംഗത്ത് സംസ്ഥാന സര്‍ക്കാറിന്‍റെ അവാര്‍ഡിന്  അര്‍ഹനായ കെ എം ഭോജ‍ന്‍ മാസസ്റ്ററെ പ്രത്യേകം  സ്മരിക്കേണ്ടതുണ്ട്. പില്‍കാലത്ത് അറിയപ്പെടുന്ന സഹകാരിയും അണ്ടത്തോട് സഹകരണ ബാങ്കി‍ല്‍ പ്രസിഡന്‍റായും  വി സി ചന്ദ്രമേനോ‍ന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  ആശുപത്രിയും മറ്റു ചികില്‍സ സൗകര്യങ്ങളും  കുറവായിരുന്ന മുന്‍ കാലഘട്ടങ്ങളി‍ല്‍ അറിയപ്പെടുന്ന നാട്ടു വൈദ്യന്‍മാരായിരുന്ന മാക്കുണ്ണി വൈദ്യ‍ര്‍, മണ്ണാറക്കല്‍   കുഞ്ഞുണ്ണി വൈദ്യര്‍ പുഴക്കര താമി വൈദ്യര്‍ എന്നിവരുടെ  സേവനങ്ങള്‍  രോഗികള്‍ക്ക് ആശ്വാസമേകിയിരുന്നു. വിദ്യഭ്യാസ സ്ഥപനങ്ങ‍ള്‍ കുറവായിരുന്ന  പഴയ കാലഘട്ടത്തി‍ല്‍ പുന്നയൂര്‍ക്കുളം മുതല്‍ പൊന്നാനി വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക്  ഉപരി പ്രഥമിക വിദ്യാഭ്യാസത്തിന് ഏക  ആശ്രയമായിരുന്നു വെളിയങ്കോട്  ബോര്‍ഡ് ഹയ‍ര്‍ എലിമെന്‍ററി സ്കൂ‍ള്‍ 1959 ‍ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്കൂ‍ള്‍ നമ്മുടെ നാട്ടില്‍  പ്രകല്‍ഭരായ പല വ്യക്തിത്വങ്ങളെയും സംഭാവന ചെയ്തിട്ടുണ്ട്. ജന്‍മം കൊണ്ട് ഇവിടത്തുക്കാരാനല്ലെങ്കിലും  കര്‍മ്മം കൊണ്ട് ഇവിടത്തുകാരനായ  സ്കൂള്‍ഹെ ഡ്മാസ്റ്റ‍ര്‍ കരുണാകരനമേനോന്‍റെ  പേര്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല .  എരമംഗലത്തെ  വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകി പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടി എരമംഗലത്ത് സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈഎടുത്ത കാണക്കോട്ട് മഠം നാരായണന്‍ എമ്പ്രാന്തിരിയേയും സ്മരിക്കേണ്ടതാണ്. നമ്മുടെ നാടിനെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ വിശ്വ വിഖ്യാത ചിത്രക്കാരനും ചോഴമണ്ഡലത്തിന്‍റെ ശില്പിയുമാണ്  ഈ നാടിന്‍റെ  പ്രിയ പുത്രന്‍ കൂടിയായ കെ സി എസ് പണിക്കര്‍ . ഇന്ത്യയുടെ മൈക്കല്‍  എയ്ഞ്ചലോ എന്ന വിശേഷിപ്പിക്കാവുന്ന കെ സി എസ്  ആധുനിക കാലഘട്ടത്തില്‍ സംഭാവന ചെയ്ത മൂന്ന് അന്താരാഷ്ട്ര വ്യക്തിത്വങ്ങളില്‍  പ്രഥമഗണനീയനാണ്.  കെ.സി എസ് ന്‍റെ  ചിത്രകലയും ചെന്നൈ പട്ടത്തിലെ ചോഴമണ്ഡലവും ആസ്വദക മനസ്സുകളില്‍ ഇപ്പോഴും  പ്രഭചൊരിഞ്ഞുകൊണ്ടിരിക്കുന്നു. അദ്ധ്യാപന രംഗത്തും സാഹിത്യ രംഗത്തും പ്രശസ്തരായിരുന്ന വിദ്വാന്‍  എ. ക്യഷ്ണന്‍, എ പി വാസു നമ്പിശന്‍ ,കെ നാരായണന്‍ ഇളയത് എന്നിവരും  യുവ നാടകക്യത്തായ  എ. സി നായര്‍ തുടങ്ങിയവര്‍ നമ്മുടെ നാടിന്‍റെ അഭിമാനഭാജകങ്ങളാണ്  ഇവരിൽ നാരായണന്‍ ഇളയത് സ്വതന്ത്ര സമരകാലത്ത് ജയില്‍വാസം അനുഭവിച്ച ദേഹമായിരുന്നു.  വാസു നമ്പീശന്‍ വിനോഭഭാവയുടെ ഭൂദാന പ്രസ്ഥാനത്തിന് സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. നമ്മുടെ പഞ്ചായത്തിലെ നിലവിലുള്ള പ്രാഥമികാരോഗ്യകേന്ദ്രം  സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടയുള്ള ഭാഗത്ത് ഏകദേശം 70 സെന്‍റ് ഭൂമി പഞ്ചായത്തിന് സംഭാവനയായി നല്‍കിയ കാളിയത്തത് അബ്ദുള്ള ഹാജിയെയും സ്മരിക്കപ്പെടേണ്ടതുണ്ട്. ഇന്‍ഡ്യൻ ആര്‍മിയിൽ നിന്നും സുബൈദാർ മേജറായി 32 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ സേവനം കണക്കിലെടുത്ത് ഇന്‍ഡ്യനൻ ആർമി ഓണററിയറായി  ക്യാപ്റ്റന്‍ പദവി നല്‍കുകയും ചെയ്ത  ചെറുതോട്ടുപുറത്ത്  ഏനുണ്ണി എന്നഉണ്ണി പ്രത്യേകം സ്മരിക്കപ്പെടേണ്ട വ്യക്തിയാണ്. പ്രമുഖ തന്ത്രി മുഖ്യന്‍ പെരിണ്ടിരി ചേന്നാസ് വലിയ ശങ്കരനാരായണന്‍ നമ്പൂരിപ്പാട് സ്മരിക്കേണ്ട വ്യക്തിത്വമാണ്. 

വെളിയങ്കോട് പഞ്ചായത്തിലെ പെരുമുടിശ്ശേരി പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ച് വന്നിരുന്ന പാടത്തേപീടിക പഴയകാല വ്യാപാരസ്ഥാപനമായിരുന്നു. പൊന്നാനിയില്‍ നിന്നും കനോലി  കനാൽ വഴിയും  പിന്നീട് കാളവണ്ടിയിലുമാണ് പലചരക്ക് പലവ്യഞ്ജന സാധനങ്ങള്‍ ഈ വ്യാപാര സ്ഥാപനത്തിലേയ്ക്ക് കൊണ്ട് വന്നിരുന്നത് . തേങ്ങവെട്ടും കൊപ്ര കച്ചവടവും ഇവിടെ നടത്തിയിരുന്നു. പാടത്തെ ബാപ്പുട്ടി ,പന്തലൂർ മാമ്മു  എന്നിവരായിരുന്നു  ഈ പലചരക്ക്കട നടത്തിരുന്നത്. 

 സ്വതന്ത്ര്യ സമരസേനാനികൂടിയായ  പെരുമുടിശ്ശേരിയിലെ പാഴൂര്‍ ബാലക്യഷ്ണന്‍ നായര്‍(എലിക്കാട്ട വീട്) പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിയാണ്. കോഴിക്കോട്  സര്‍വ്വകലാശാല  അറബിക് വിഭാഗം  മുന്‍ തലവന്‍  ഡോ. കെ .എം. മുഹമ്മദ് വടക്കര ഗവ. ഹോസ്പിറ്റല്‍ റിട്ടയേഡ് ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ. കെ എം  അബ്ദുല്ല കണ്ണൂര്‍ യുണിവേഴ്സിറ്റി  മുന്‍ രജിസ്ട്രാര്‍ ഡോ. കെ .എം  അബ്ദു റഷീദ്  എന്നിവരും എടുത്തു പറയേണ്ട വ്യക്തിത്വങ്ങളാണ്. ഇന്ത്യന്‍ ആര്‍മിയില്‍  നിരവധി വര്‍ഷത്തെ സേവനത്തിന് ശേഷം സുബേദാര്‍ മേജറായി റിട്ടയര്‍ ചെയ്ത  സി. പി അലി എന്ന്  അലവിഹാജി പ്രത്യേകം പരാമര്‍ശിക്കേണ്ട വ്യക്തിയാണ്. ചിത്രകാരനും നിരവധി ഹൈന്ദവ ദേവാലയങ്ങളുടെ തന്ത്രിയുമായ ചേനനാസ്  ചെറിയ ശങ്കര‍ന്‍ നമ്പൂതിരിപ്പാട്  പരാമര്‍ശിക്കേണ്ട വ്യക്തിത്വമാണ്.

       നമ്മുടെ നാടിന്‍റെ ചരിത്രത്തില്‍ ജന്മിമാരുടെ പീഡനങ്ങള്‍ക്ക് മുന്‍ തലമുറ ഇരയാവേണ്ടിവന്നിട്ടുണ്ട്.  കൂലി ദാനമായി നല്‍കിയിരുന്ന പതം സമ്പ്രദായം  അന്ന് നിലവിലുണ്ടായിരുന്നു.  കാവല്‍ മാടവും പാട്ടവും  ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. ജന്മിത്വത്തിന്‍റെ ദുഷ്യവശങ്ങള്‍ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായി നിലനിന്നിരുന്നു എന്നത്  ഒരു ചരിത്ര സത്യംകൂടിയാണ്. എന്നാല്‍ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ നാട്ടില്‍ സമ്പന്നരും ഇടത്തരക്കാരും ദരിദ്രജനവിഭാഗങ്ങളും വലിയ ഐക്യതോടും മതസഹിഷ്ണുതയോടും കൂടിയാണ് എല്ലാ കാലഘട്ടങ്ങളിലും കഴിഞ്ഞ് വന്നിട്ടുള്ളത്. സാമുദായിക അസ്വാസ്ഥ്യങ്ങളോ  വര്‍ഗ്ഗീയ സംഘട്ടനങ്ങളോ ഒരിക്കല്‍പോലും നമ്മുടെ പ്രദേശത്ത് ഉണ്ടായിട്ടില്ല എന്നത് നമ്മുക്ക് അഭിമാനത്തോടെ പറയാവുന്നകാര്യമാണ് . കാലങ്ങളായി ആഘോഷിച്ച് പോന്നിരുന്ന വെളിയങ്കോട് ചന്ദനകുടം നേര്‍ച്ചയിലും  പതിനെട്ടരക്കാവുകളില്‍പ്പെട്ട കണ്ണേങ്കാവ്,പണിക്കന്‍ക്കാവ് എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും സാമൂദായിക വ്യത്യാസങ്ങള്‍  വിസ്മരിച്ചു കൊണ്ട് മുഴുവന്‍ ജനങ്ങളും പങ്കെടുത്തു വരുന്നതും  നാം വര്‍ഷങ്ങളിലൂടെ കാത്ത് സുക്ഷിച്ച നമ്മുടെ മതേതര പാരമ്പര്യ ചരിത്രത്തിന്‍റെ രജതരേഖകളാണ്. 

          പഞ്ചായത്തിന്‍റെ ഭരണപരമായ  ചരിത്രത്തിലേക്കൊന്ന്  എത്തിനോക്കാം സ്വാതന്ത്ര്യലബ്ദിക്കുമുമ്പുതന്നെ വെളിയങ്കോട് പഞ്ചായത്ത് രൂപീക്യതമായിരുന്നു. വെളിയങ്കോട് വില്ലേജ് മാത്രം ഉള്‍പ്പെടുന്നതുമാത്രമായിരുന്നു  അന്നത്തെ വെളിയങ്കോട് പഞ്ചായത്ത് സ്വാതന്ത്ര്യത്തിന് ശേഷവും  പഴയ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ കാലത്തും  ഈ നിലയില്‍തന്നെയായിരുന്നു പ്രവര്‍ത്തിച്ച് വന്നിരുന്നത്. തൊഴുവാനില്‍ കുഞ്ഞികുട്ടന്‍മേനോന്‍ ,വി രാമുണ്ണി നമ്പ്യാര്‍, പി എം ചെറുണ്ണി കോയ തങ്ങള്‍.കൊളാടി ഉണ്ണിഎം.ടി മുഹമ്മദ് ( ആനകത്ത്) ഒ.കെ മമ്മുണ്ണി എന്നിവര്‍ മുന്‍കാല പ്രസിഡന്‍റുമാര്‍ ആയിരുന്നു. 1664 ല്‍ വെളിയങ്കോട്എരമംഗലം ,അയിരൂര്‍,പെരുമ്പടപ്പ്  വില്ലേജുകള്‍ കൂട്ടിചേര്‍ത്ത് നിലവില്‍ വന്ന പെരുമ്പടപ്പ് പഞ്ചായത്തിന്‍റെ പ്രസിഡന്‍റായി ശ്രീ കൊളാടി ഗോവിന്ദന്‍കുട്ടി മേനോനും ,വൈസ്പ്രസിഡന്‍റായി ഹസ്സന്‍കുട്ടിയും തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് പെരുമ്പടപ്പ് പഞ്ചായത്തിനെ  രണ്ടായി വിഭജിച്ച് കൊണ്ട് പെരുമ്പടപ്പ് എരമംഗലം എന്നി പഞ്ചായത്തുകള്‍ നിലവില്‍ വരുകയും ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്‍റായി  ഹസ്സന്‍കുട്ടിയെ തെരെഞ്ഞെടുക്കുകയും കൊളാടി ഗോവിന്ദന്‍കുട്ടി  എരമംഗലം പഞ്ചായത്ത് പ്രസിഡന്‍റായി   തുടരുകയും ചെയ്തു .തുടര്‍ന്ന് പഞ്ചായയത്തിന്‍റെ പേര് മാറ്റി വെളിയങ്കോട്  പഞ്ചായത്ത് എന്ന് പുനര്‍ നാമകരണം ചെയ്യുകയും പഞ്ചായത്ത് ഓഫീസ് എരമംഗലത്ത്  നിലനിര്‍ത്തുകയും ചെയ്തു.  കൊളാടി  പ്രസിഡന്‍റായും കാളിയത്ത് ഹസ്സന്‍ വൈസ് പ്രസിഡന്‍റായുള്ള ഭരണ സമിതി  1980 വരെ തുടര്‍ന്ന് വരുകയും ചെയ്തു. 1980 ന്‍റെ മദ്ധ്യത്തില്‍ കെ. കോയ പ്രസിഡന്‍റായും   കെ.പി അബു വൈസ്പ്രസിഡന്‍റായും തെരെഞ്ഞെടുക്കപ്പെടുകയും പിന്നീട് 1981 ല്‍ ശ്രീ.പി പി ബീരാന്‍കുട്ടി  പ്രസിഡന്‍റായും ചുമതല എല്‍ക്കുകയും ചെയ്തു. 1989 ൽ നടന്ന തെരെഞ്ഞെടുപ്പില്‍  പി. വി  വേണുഗോപാല പണിക്കര്‍, പി.പി  ഇബ്രാഹിം കുട്ടിഎന്നിവര്‍  യഥാക്രമം പ്രസിഡന്‍റാവുകയും മുത്തുക്കോയതങ്ങ‍ള്‍ വൈസ് പ്രസിഡന്‍റായുള്ള  ഭരണ സമിതി തുടര്‍ന്നു വന്നു. അധികാര വികേന്ദ്രീകരണത്തിന് ശേഷം  1995-ല്‍ നടന്ന തിരഞ്ഞെടുപ്പിൽ  പി.പി ഇബ്രാഹിം കുട്ടി എ .കെ  മുഹമ്മദുണ്ണി  എന്നിവര്‍ യഥാക്രമം പ്രസിഡന്‍റായി തുടര്‍ന്നു. 2000-ത്തില്‍ നടന്ന തിരഞ്ഞെടുപ്പിൽ  ഇരു മുന്നണികള്‍ക്കും തുല്യ അംഗങ്ങ‍ള്‍  തിരഞ്ഞെടുക്കപ്പെട്ടക്കപ്പെട്ടതു മൂലം പ്രസിഡന്‍റ്  സ്ഥാനത്തേയ്ക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക്  തുല്യവോട്ടുക‍ള്‍ ലഭിക്കുകയും നറുക്കെടുപ്പിലൂടെ  ഷാജിറ മനാഫ് പ്രസിഡന്‍റായി തിരഞ്ഞെടുക്കുകയും  ചെയ്തു. 2005 ൽ  നടന്ന തിരഞ്ഞെടുപ്പിന് ശേഷം  എ.കെ മുഹമ്മദുണ്ണി പ്രസിഡന്‍റായി ചുമതലയേറ്റു. ഈ രണ്ട് വര്‍ഷത്തിന് ശേഷം  എ.കെ മുഹമ്മദുണ്ണി  സ്വമേധയാ രാജിവെച്ച ഒഴിവില്‍  എന്‍ .കെ. സൈനുദ്ധീന്‍   പ്രസിഡന്‍റായി സ്ഥാനമേറ്റു. 19-03-2009 ന് അവിശ്വാസ  പ്രമേയ നോട്ടീസ്  നല്കുകയും പ്രമേയം പരിഗണിക്കുന്നതിന് വേണ്ടി 1.04.2009  ന് നടന്ന ഭരണ സമിതി യോഗത്തിൽ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുകയും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും 8 അംഗങ്ങ‍ള്‍ വിട്ടുനില്‍ക്കുകയും 9 അംഗങ്ങ‍ള്‍ അവിശ്വാസ പ്രമേയത്തെ  അനുകൂലിച്ച് വോട്ട് ചെയ്തതിനാല്‍  നിലവിലെ  പ്രസിഡന്‍റ് എന്‍ .കെ സൈനുദ്ധീന്‍  പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന്  ഒഴിവാക്കപ്പെടുകയും ചെയ്തു.  പിന്നീട് 2009 മെയ്  5 ന് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ കല്ലാട്ടേൽ ഷംസു  പ്രസിഡന്‍റായി തിരഞ്ഞെടുക്കുകയും ചെയ്തു. 2010 -ത്തില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം 02.11.2010 .ൽ  പുതിയ ഭരണസമിതി  അധികാരം ഏല്‍കുകയും 8.11.2010 -ാം തിയ്യതി നടന്ന പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ കല്ലാട്ടേൽ ഷംസു  പ്രസിഡന്‍റായി  തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.15.01.2012-ന് കല്ലാട്ടേല്‍ ഷംസു സ്വമേധയാ രാജിവെച്ച ഒഴിവിലേയ്ക്ക്  10.02.2012 -ല്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ കെ .കെ ബീരാന്‍കുട്ടി പ്രസിഡന്‍റായി ചുമതലയേറ്റു. 2015-2020 കാലഘട്ടത്തിൽ ശ്രീമതി .പ്രേമജ സുധീര്‍ , ശ്രീമതി.സുഹറ ബാബു എന്നവർ പ്രസിഡന്‍റായും 2020-2025 കാലത്തിൽ കല്ലാട്ടേൽ ഷംസു  പ്രസിഡന്‍റായിരുന്നു,നിലവിൽ ശ്രീമതി.ബബിത നൌഫൽ ആണ് പഞ്ചായത്ത് പ്രസിഡന്‍റ് .